ക്യാപ്റ്റനായി ഐപിഎലില്‍ 50 മത്സരങ്ങള്‍ എന്ന നേട്ടം സ്വന്തമാക്കി ഡേവിഡ് വാര്‍ണര്‍

- Advertisement -

ഐപിഎലില്‍ ക്യാപ്റ്റന്‍സിയില്‍ 50 മത്സരങ്ങള്‍ തികച്ച് സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒമ്പത് ക്യാപ്റ്റന്മാര്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ മൂന്ന് വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. അതില്‍ ഒന്ന് ഡേവിഡ് വാര്‍ണര്‍ ആണ്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഓസ്ട്രേലിയന്‍ താരങ്ങളായ ആഡം ഗില്‍ക്രിസ്റ്റും ഷെയിന്‍ വോണുമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു വിദേശ ക്യാപ്റ്റന്മാര്‍. സാന്‍ഡ് പേപ്പര്‍ ഗേറ്റിന് ശേഷം ഒരു സീസണില്‍ താരത്തെ വിലക്കേണ്ടി വന്നതിനാല്‍ താരത്തില്‍ നിന്ന് സണ്‍റൈസേഴ്സ് കെയിന്‍ വില്യംസണ് ക്യാപ്റ്റന്‍സി നല്‍കിയിരുന്നു. 2019ല്‍ വാര്‍ണര്‍ ഐപിഎലിലേക്ക് മടങ്ങിയെത്തിയെങ്കിലും ക്യാപ്റ്റന്‍സി ദൗത്യം ഈ വര്‍ഷം മാത്രമാണ് താരത്തിലേക്ക് തിരികെ എത്തിയത്.

Advertisement