ബാംഗളൂരിന് വമ്പൻ തിരിച്ചടി, ഡെയ്ൽ സ്റ്റെയ്നിന്റെ ഐ.പി.എൽ സീസണ് അവസാനം

Photo: IPL
- Advertisement -

സൗത്ത് ആഫ്രിക്കയുടെയും ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സിന്റെയും ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്നിന്റെ ഐ.പി.എൽ സീസണ് അവസാനം. ഷോൾഡറിനേറ്റ പരിക്ക് മൂലം സ്റ്റെയ്ൻ ഈ സീസണിൽ കളിക്കില്ലെന്ന് ബാംഗ്ലൂർ മാനേജ്‌മന്റ് വ്യക്തമാക്കിയിട്ടുണ്ട് . ആദ്യ 6 മത്സരങ്ങൾ തോറ്റ ബാംഗ്ളൂർ ശേഷം കളിച്ച അഞ്ചു മത്സരങ്ങളിൽ നാലും ജയിച്ച് മികച്ച ഫോമിലെത്തിയിരുന്നു. എന്നാൽ സ്റ്റെയ്നിന്റെ പരിക്ക് ബാംഗ്ലൂരിന് കടുത്ത വെല്ലുവിളിയാകും സൃഷ്ട്ടിക്കുക.

ഇന്നലെ നടന്ന കിങ്‌സ് 11 പഞ്ചാബിനെതിരായ മത്സരത്തിൽ സ്റ്റെയ്ൻ കളിച്ചിരുന്നില്ല. ഈ സീസണിൽ പരിക്കേറ്റ നാഥാൻ കോട്ലറിന് പകരക്കാരനായാണ് സ്റ്റെയ്ൻ ടീമിലെത്തിയത്. തുടർന്ന് കൊൽക്കത്തക്കെതിരെയും ചെന്നൈക്കെതിരെയും കളിച്ച സ്റ്റെയ്ൻ നാല് വിക്കറ്റുകളും രണ്ടു മത്സരത്തിൽ നിന്ന് വീഴ്ത്തിയിരുന്നു. സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് ടീമിൽ അംഗമായ സ്റ്റെയ്ൻ ലോകകപ്പിന്റെ സമയത്ത് പരിക്ക് മാറി ടീമിൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Advertisement