താന്‍ നേരിട്ടതില്‍ ഏറ്റവും വേഗതയേറിയ ബൗളര്‍ സ്റ്റെയിന്‍ എന്ന് കെയിന്‍ വില്യംസണ്‍

തന്റെ കരിയറില്‍ താന്‍ നേരിട്ടതില്‍ ഏറ്റവും വേഗതയേറിയതും ഏറ്റവും പ്രയാസമേറിയതുമായ ബൗളര്‍ കെയിന്‍ വില്യംസണ്‍ എന്ന് വ്യക്തമാക്കി ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. സണ്‍റൈസേഴ്സ് ക്യാമ്പിലെത്തി ക്വാറന്റീനില്‍ കഴിയുന്ന താരം ട്വിറ്ററിലെ ഒരു ചോദ്യോത്തര വേളയില്‍ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ഐപിഎലില്‍ സണ്‍റൈസേഴ്സ് നിരയില്‍ കളിക്കുന്ന താരത്തിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസറെ നേരിടുവാന്‍ ഉള്ള അവസരം ഈ സീസണിലും ഉണ്ടായേക്കാം.

2018 ഐപിഎലില്‍ സണ്‍റൈസേഴ്സിന്റെ ടോപ് സ്കോറര്‍ ആയിരുന്നു കെയിന്‍ വില്യംസണെങ്കിലും ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തുന്നതോടെ താരത്തിന് അവസരങ്ങള്‍ നഷ്ടപ്പെടുവാനുള്ള സാധ്യതയുമുണ്ട്. നാല് വിദേശ താരങ്ങളില്‍ ആരെ കളിപ്പിക്കുമെന്നതാണ് സണ്‍റൈസേഴ്സിന്റെ പ്രധാന വെല്ലുവിളി.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും നിലയുറപ്പിക്കുമ്പോള്‍ റഷീദ് ഖാനാണ് മൂന്നാമത്തെ വിദേശ താരം. മുഹമ്മദ് നബിയും കെയിന്‍ വില്യംസണും പിന്നെ മറ്റു വിദേശ താരങ്ങളും പോരാടേണ്ടത് ഈ നാലാം സ്ഥാനത്തിന് വേണ്ടിയാണ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കഴിഞ്ഞ സീസണില്‍ സ്റ്റെയിന്‍ എത്തിയിരുന്നുവെങ്കിലും പരിക്ക് മൂലം ഏതാനും മത്സരങ്ങള്‍ക്ക് ശേഷം ടൂര്‍ണ്ണമെന്റില്‍ നിന്ന് വിടവാങ്ങുകയായിരുന്നു.

Previous articleയു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ചൈനീസ് അമേരിക്കൻ സഖ്യം
Next articleസ്മിത്തിന്റേയും ബെൻ സ്റ്റോക്സിന്റെയും സാന്നിദ്ധ്യം ഗുണം ചെയ്യുമെന്ന് സഞ്ജു സാംസൺ