“എന്റെ ബാറ്റിങ് കണ്ട് എറ്റവും കൂടുതൽ ഞെട്ടിയത് താൻ തന്നെ” കമ്മിൻസ്

Img 20220407 124727

ഇന്നലെ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന അർധ സെഞ്ച്വറി സ്കോർ ചെയ്ത് കൊണ്ട് പാറ്റ് കമ്മിൻസൻ എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ തന്റെ ബാറ്റിംഗ് കണ്ട് ഏറ്റവും കൂടുതൽ ഞെട്ടിയത് താൻ തന്നെയാണെന്ന് കമ്മിൻസ് പറഞ്ഞു. “ആ ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെട്ടത് ഞാനാണെന്ന് ഞാൻ കരുതുന്നു. ഇങ്ങനെ ബാറ്റ് ചെയ്യാൻ കഴിഞ്ഞതി എനിക്ക് സന്തോഷമുണ്ട്.” കമ്മിൻസ് പറഞ്ഞു..

“എന്റെ ഏരിയയിൽ ആണ് പന്ത് എങ്കിൽ അടിച്ച് നോക്കാംഎന്ന ചിന്തയിലായിരുന്നു. അധികമായി ഒന്നും ചിന്തിക്കാൻ ശ്രമിച്ചില്ല,” കമ്മിൻസ് മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഈ സീസണിലെ എന്റെ ആദ്യ മത്സരത്തിൽ തന്നെ ഇത് ചെയ്യാൻ കഴിഞ്ഞതിൽ വളരെ സംതൃപ്തിയുണ്ട്. ചെറിയ ബൗണ്ടറി മറികടക്കാൻ ശ്രമിക്കുകയായിരുന്നു താൻ. ഈ ടീം എല്ലാം ഒത്തിണങ്ങിയ ടീമാണെന്നും ടീമിൽ വിശ്വാസം ഉണ്ടെന്നും കമ്മിൻസ് പറഞ്ഞു.

Previous article“മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത് കൊണ്ട് മാത്രം ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം ഉറപ്പാകില്ല” – ക്ലോപ്പ്
Next articleജോഷ് ഇംഗ്ലിസിന് കേന്ദ്ര കരാർ