റായിഡു അടിച്ചു, ചാഹർ എറിഞ്ഞിട്ടു, ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം

- Advertisement -

സൺ റൈസേഴ്സ് ഹൈദരാബാദിനെ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തി. നാല് റൺസിനാണ് ഹൈദരാബാദിന്റെ പരാജയം. ടോസ് നേടിയ ഹൈദരാബാദ് ആദ്യം ചെന്നൈയെ ബാറ്റിങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 182 റണ്സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കണേ സാധിച്ചുള്ളൂ. സൺറൈസേഴ്സ് ഹൈദരാബാദിന്റെ സുപ്രധാനമായ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയത് ദീപക് ചാഹറാണ്. റിക്കി ഭുയി, മനീഷ് പാണ്ഡെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ്‌ ചാഹർ സ്വന്തമാക്കിയത്.

കെയിൻ വില്യംസനാണ് ഹൈദരാബാദിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയത്. അന്പത്തിയൊന്നു പന്തിൽ 84 റൺസ് അദ്ദേഹം നേടി. 45 റൺസെടുത്ത യൂസഫ് പത്താനും വില്യംസണിനു പിന്തുണയേകി.ശർമ്മയും ബ്രാവോയും ശർഡുൾ ടാക്കൂറും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

റായിഡു അടിച്ചു കൂട്ടിയ റൺസുകളാണ് ചെന്നൈയുടെ വിജയത്തിന്റെ അടിത്തറ പാകിയത്. റായിഡു 79 റണ്‍സ് നേടിയപ്പോള്‍ സുരേഷ് റെയ്‍ന 54 റണ്‍സുമായി റായിഡുവിനു പിന്തുണ നല്‍കി. 13 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 87/2 എന്ന നിലയിലായിരുന്നു ചെന്നൈ റായിഡുവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ സഹായത്തില്‍ അടുത്ത മൂന്നോവറില്‍ 50 റണ്‍സ് നേടുകയായിരുന്നു. റഷീദ് ഖാനെയും ഷാകിബിനെയും നിര്‍ബാധം സിക്സുകളും ബൗണ്ടറിയും കടത്തി റായിഡു ഹൈദ്രബാദ് ബൗളിംഗിന്റെ താളം തെറ്റിച്ചു.

റഷീദ് ഖാനും ഭുവനേശ്വര്‍ കുമാറുമാണ് ഹൈദ്രാബാദിന്റെ വിക്കറ്റ് വേട്ടക്കാര്‍. ഭുവിയും സിദ്ധാര്‍ത്ഥ് കൗളും ഷാകിബ് അല്‍ ഹസനുമാണ് റണ്‍സ് കുറച്ച് വിട്ടുകൊടുത്ത് പന്തെറിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement