ആദ്യ മത്സരത്തിനൊരുങ്ങി മുംബൈയും ചെന്നൈയും, ടോസ് നേടി ധോണി

- Advertisement -

ഐപിഎല്‍ 2020ന്റെ ആദ്യ മത്സരത്തില്‍ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് . യുഎഇയില്‍ ഇന്ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് കൊമ്പുകോര്‍ക്കുക. ഒരു വര്‍ഷത്തിന് മേലെയുള്ള ഇടവേളയ്ക്ക് ശേഷമാണ് എംഎസ് ധോണി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്.

മത്സരത്തില്‍ ടോസ് നേടിയ എംഎസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു . നാല് ഓവര്‍സീസ് താരങ്ങളായി ഷെയിന്‍ വാട്സണ്‍, ലുംഗിസാനി ഗിഡി, ഫാഫ് ഡു പ്ലെസി, സാം കറന്‍ എന്നിവരാണ് ചെന്നൈയ്ക്കായി കളിക്കുന്നത്.

മുംബൈ നിരയില്‍ ക്വിന്റണ്‍ ഡി കോക്ക്, കീറണ്‍ പൊള്ളാര്‍ഡ്, ജെയിംസ് പാറ്റിന്‍സണ്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് മുംബൈയുടെ വിദേശ താരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ്:Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Krunal Pandya, Hardik Pandya, Kieron Pollard, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Murali Vijay, Shane Watson, Faf du Plessis, Ambati Rayudu, Kedar Jadhav, MS Dhoni(w/c), Ravindra Jadeja, Sam Curran, Deepak Chahar, Piyush Chawla, Lungi Ngidi

 

Advertisement