സ്മിത്തിനോടും സംഘത്തോടും ബാറ്റ് ചെയ്യുവാനാവശ്യപ്പെട്ട് ധോണി, യുവതാരം യശസ്വിയ്ക്ക് അരങ്ങേറ്റം

Rrvscsk

മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരം വിജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇന്ന് സ്റ്റീവ് സ്മിത്തിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ അങ്കം. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ എംഎസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ അടങ്ങുന്ന രാജസ്ഥാന്‍ നിരയ്ക്ക് എന്നാല്‍ ജോസ് ബട്‍ലറുടെയും ബെന്‍ സ്റ്റോക്സിന്റെയും സേവനം ലഭ്യമാകില്ല.

ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റമാണ് മത്സരത്തില്‍ വരുത്തിയിട്ടുള്ളത്. പകരം  പകരം റുതുരാജ് ഗായക്വാഡ് ടീമിലേക്ക് എത്തുന്നു. രാജസ്ഥാന് വേണ്ടി സ്റ്റീവ് സ്മിത്ത്, ടോം കറന്‍, ഡേവിഡ് മില്ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് നാല് വിദേശ താരങ്ങള്‍.

രാജസ്ഥാന്‍ റോയല്‍സ്: Yashasvi Jaiswal, Robin Uthappa, Sanju Samson(w), Steven Smith(c), David Miller, Riyan Parag, Shreyas Gopal, Tom Curran, Rahul Tewatia, Jofra Archer, Jaydev Unadkat

ചെന്നൈ സൂപ്പര്‍ കിംഗ്സ് : Murali Vijay, Shane Watson, Faf du Plessis, Ruturaj Gaikwad, MS Dhoni(w/c), Kedar Jadhav, Ravindra Jadeja, Sam Curran, Deepak Chahar, Piyush Chawla, Lungi Ngidi

Previous articleലംപാർഡിന്റെ ടീമിൽ ഭാവിയില്ല, റൂഡിഗർ ചെൽസി വിടാനൊരുങ്ങുന്നു
Next articleയശസ്വി ജൈസ്വാലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പവര്‍പ്ലേയില്‍ മികച്ച സ്കോറിംഗുമായി രാജസ്ഥാന്‍ റോയല്‍സ്