റായിഡുവിനു സെഞ്ചുറി , സൺറൈസേഴ്സിനെ തറപറ്റിച്ച് ചെന്നൈ

- Advertisement -

സൺ റൈസേഴ്സ് ഹൈദരാബാദിനെ ചെന്നൈ സൂപ്പർ കിങ്‌സ് എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 18 .5 ഓവറിലാണ് ചെന്നൈ ലക്ഷ്യം കണ്ടത്. അമ്പാട്ടി നായിഡുവിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.ഷെയിൻ വാട്ട്സാണും(57) നായിഡുവും ചേർന്നാണ് ചെന്നൈയുടെ ബാറ്റിങ്ങിനെ നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദ്രാബാദ് 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 179 റണ്‍സ് നേടി. ശിഖര്‍ ധവാന്‍-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ടാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ രക്ഷയ്ക്കെത്തിയത്. പവര്‍പ്ലേയില്‍ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടിയ സണ്‍റൈസേഴ്സിനെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിന്നീട് മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

ടീമിലേക്ക് മടങ്ങിയെത്തിയ ദീപക് ചഹാറിന്റെ തകര്‍പ്പന്‍ സ്പെല്ലാണ് സണ്‍റൈസേഴ്സിനെ പവര്‍പ്ലേയില്‍ വരിഞ്ഞുകെട്ടിയത്. അതിനു ശേഷം ശിഖര്‍ ധവാന്‍ കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് ടീമിനെ തിരികെ ട്രാക്കിലേക്ക് എത്തിക്കുകയായിരുന്നു. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടി.

ചെന്നൈ ബൗളര്‍മാരില്‍ ശ്രദ്ധേയമായ പ്രകടനം ചഹാറിന്റെയായിരുന്നു. തന്റെ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് ചഹാര്‍ നേടിയത്. ബ്രാവോ, ശര്‍ദ്ധുല്‍ താക്കൂര്‍(2) എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement