അശ്വിനും ധോണിയും നേർക്ക് നേർ, ഐപിഎല്ലിൽ ഇന്ന് സൂപ്പർ കിങ്‌സ് പോരാട്ടം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ്- കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. ഐപിഎലിൽ പോയന്റ് നിലയിൽ ഒന്നാമതെത്താനാണ് സൂപ്പർ കിങ്‌സും പഞ്ചാബും ഏറ്റുമുട്ടുന്നത്. നാല് മത്സരങ്ങളിൽ നിന്നും 6 പോയന്റുമായിട്ടതാണ് ചെന്നൈയിൽ ഇരു ടീമുകളും ഇറങ്ങുന്നത്. ചെപ്പോക്കിലെക്ക് രവിചന്ദ്രൻ അശ്വിന്റെ തിരിച്ചുവരവാണ് ഇന്നത്തേത്.

മഹേന്ദ്ര സിങ് ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്ന അശ്വിൻ, സൂപ്പർ കിങ്‌സിനൊപ്പം ഐപിഎൽ കിരീടം ഉയർത്തിയിട്ടുണ്ട്. പോരാട്ടത്തിന്റെ ചരിത്രമെടുത്താൽ 11-8 എന്ന നിലയിൽ ചെന്നൈ സൂപ്പർ കിങ്‌സിനാണ് മുൻ തൂക്കം. ബ്രാവോയുടെ പരിക്ക് ചെന്നൈക്ക് തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ക്രിസ് ഗെയ്ൽ ഇന്നത്തെ മത്സരത്തിൽ പഞ്ചാബിന് വേണ്ടി തിരിച്ചിറങ്ങും.

മായങ്ക് അഗർവാളും കെ എൽ രാഹുലുമാണ് പഞ്ചാബിന്റെ ഹീറ്റിങ് പ്രതീക്ഷകൾ. സ്പിന്നേഴ്സ് ഇരു ടീമുകൾക്കും പ്രതീക്ഷ നൽകുന്നുണ്ട്. അമ്പാട്ടി റായിഡുവിന്റെ ഫോമില്ലായ്മ ചെന്നൈക്ക് തലവേദനയാകുന്നുണ്ട്. ചെന്നൈയിലെ കൊടും ചൂടിൽ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് നാലുമണിക്ക് ആണ് ഈ സൂപ്പർ പോരാട്ടം നടക്കുക.

Advertisement