
ഐപിഎല്‍ 2018 ഫൈനലിനു മുമ്പ് ചെന്നൈയുടെ ടീം മീറ്റിംഗ് നീണ്ടത് വെറും അഞ്ച് സെക്കന്റ് മാത്രമാണെന്ന് തുറന്ന് പറഞ്ഞ് എംഎസ് ധോണി. സ്റ്റീഫന്‍ ഫ്ലെമിംഗിന്റെ വാക്കുകള്‍ – “അത് നേടിയെടുക്കൂ” എന്നത് മാത്രമായിരുന്നു. അത് മാത്രമാണ് കോച്ച് ടീമിനോട് പറഞ്ഞത്. അതോട് കൂടി മീറ്റിംഗ് അവസാനിക്കുകയും ചെയ്തുവെന്ന് ധോണി പറഞ്ഞു. ടീമിലെ ഓരോ കളിക്കാര്‍ക്കും അവരുടെ ദൗത്യങ്ങളും ചുമതലകളും വ്യക്തമായി അറിയാമായിരുന്നു. അതിനാല്‍ തന്നെ ക്യാപ്റ്റനോ കോച്ചിനോ കൂടുതല്‍ ഒന്നും പറയേണ്ടതായി വന്നില്ലെന്നും ധോണി പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial