റുതുരാജിന് അര്‍ദ്ധ ശതകം, ചെന്നൈയെ പിടിച്ചുകെട്ടി ഗുജറാത്ത്

Cskvsgt

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 133 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് ഡെവൺ കോൺവേയെ ആദ്യമേ നഷ്ടമായപ്പോള്‍ പിന്നീട് റുതുരാജ് മോയിന്‍ അലി, ജഗദീഷന്‍ എന്നിവരുമായി നേടിയ കൂട്ടുകെട്ടുകളാണ് ചെന്നൈയെ മുന്നോട്ട് നയിച്ചത്.

53 റൺസ് നേടിയ റുതുരാജ് പുറത്താകുന്നതിന് മുമ്പ് മോയിന്‍ അലിയുമായി(21) 57 റൺസും ജഗദീഷനുമായി 48 റൺസും ആണ് നേടിയത്. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. അഞ്ച് വിക്കറ്റ് നഷ്ടമായ ചെന്നൈയ്ക്ക് വേണ്ടി ജഗദീഷന്‍ 39 റൺസ് നേടി പുറത്താകാതെ നിന്നു.

Previous articleസജിൽ, ഏവരെയും അമ്പരിപ്പിച്ച ആ റബോണയുടെ ശില്പി
Next articleമുപ്പതിൽ മുപ്പതും വിജയിച്ച് ബാഴ്സലോണ ലീഗ് സീസൺ അവസാനിപ്പിച്ചു