ചെന്നൈ സൂപ്പർ കിങ്സിന്റെ സ്ഥിരതയ്ക്ക് കാരണം ധോണി

- Advertisement -

ചെന്നൈ സൂപ്പർ കിങ്സിന്റ ഐ പി എല്ലിലെ നേട്ടങ്ങൾക്ക് പ്രധാനകാരണം ക്യാപ്റ്റൻ ധോണി തന്നെയാണെന്ന് ദക്ഷിണാഫ്രിക്കൻ താരം ആൽബി മോർക്കൽ. ധോണിയാണ് ടീമിലെ പ്രധാന താരം. ലോകത്തെ ട്വി20യിലെയും വൈറ്റ് ബോളിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ധോണി. അങ്ങനെ ഒരാളെ ക്യാപ്റ്റനായി കൂടെ കിട്ടിയാൽ എന്ത് ഗുണം ലഭിക്കുമോ അതാണ് ചെന്നൈക്ക് ലഭിക്കുന്നത്. മോർക്കൽ പറഞ്ഞു.

ധോണിക്ക് ഒപ്പം ഉള്ള താരങ്ങളെ ഒക്കെ കൂടുതൽ മികവിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക കഴിവ് ഉണ്ട് എന്നും മോർക്കൽ പറഞ്ഞു‌. ടീമിൽ അധികം അഴിച്ചു പണി നടത്താതെ സ്ഥിരമായി ഒരു ടീമിനെ നിൽനിർത്തുന്നതും ഒപ്പം ധോണി സ്ഥിരമായി ക്യാപ്റ്റനായുള്ളതും ടീമിന്റെ മുന്നേറ്റത്തിന് കാരണമാണെന്നും മോർക്കൽ പറഞ്ഞു.

Advertisement