ബാംഗ്ലൂരിനും ചെന്നൈയ്ക്കും മൂന്ന് മാറ്റം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ

- Advertisement -

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ. മൂന്ന് മാറ്റങ്ങളാണ് ബാംഗ്ലൂര്‍ നിരയില്‍ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ മികവ് പുലര്‍ത്തിയ മനന്‍ വോറയ്ക്ക് പകരം പാര്‍ത്ഥിവ് പട്ടേലിനെയും ഡിക്കോക്ക്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് പകരം എബി ഡിവില്ലിയേഴ്സ്, ക്വിന്റണ്‍ ഡിക്കോക്ക് എന്നിവരാണ് ബാംഗ്ലൂര്‍ നിരയില്‍ എത്തിയിരിക്കുന്നത്.

ചെന്നൈ നിരയില്‍ ഫാഫ് ഡു പ്ലെസി, കരണ്‍ ശര്‍മ്മ, മുഹമ്മദ് ആസിഫ് എന്നിവര്‍ക്ക് പകരം ഡേവിഡ് വില്ലി, ദ്രുവ് ഷോറെ, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു. ദ്രുവ് ഷോറെ ചെന്നൈയ്ക്ക് വേണ്ടി തന്റെ ഐപിഎല്‍ അരങ്ങേറ്റം ഇന്ന് കുറിയ്ക്കും.

ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, ബ്രണ്ടന്‍ മക്കല്ലം, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, മന്‍ദീപ് സിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സൗത്തി, മുരുഗന്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യൂസുവേന്ദ്ര ചഹാല്‍

ചെന്നൈ: ഷെയിന്‍ വാട്സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, എംഎസ് ധോണി, ധ്രുവ് ഷോറെ, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ഡേവിഡ് വില്ലി, ഹര്‍ഭജന്‍ സിംഗ്, ലുംഗിസാനി ഗിഡി, ശര്‍ദ്ധുല്‍ താക്കൂര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement