സൺറൈസേഴ്സിനെ പിടിച്ചുകെട്ടി ധോണി പട

Joshhazlewoodcsk

ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദ്രാബാദിന് നേടാനായത് വെറും 134 റൺസ്. 44 റൺസുമായി വൃദ്ധിമന്‍ സാഹ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സാഹയുടെ ഇന്നിംഗ്സിന് വേഗത പോരായിരുന്നു.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുമായി ചെന്നൈ പിടിമുറുക്കിയപ്പോള്‍ സൺറൈസേഴ്സ് ഇന്നിംഗ്സിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും താളം കണ്ടെത്താനായില്ല. അഭിഷേക് ശര്‍മ്മ, അബ്ദുള്‍ സമദ് എന്നിവര്‍ വേഗത്തിൽ 18 റൺസ് നേടിയെങ്കിലും ഇരുവരെയും ഹാസൽവുഡ് പുറത്താക്കുകയായിരുന്നു. ജേസൺ റോയിയുടെ വിക്കറ്റും ഹാസൽവുഡിനായിരുന്നു.

റഷീദ് ഖാന്‍ നേടിയ 17 റൺസിന്റെ ബലത്തിൽ 133/7 എന്ന സ്കോറാണ് സൺറൈസേഴ്സ് നേടിയത്. ചെന്നൈയ്ക്കായി ഹാസൽവുഡ് മൂന്നും ഡ്വെയിന്‍ ബ്രാവോ രണ്ടും വിക്കറ്റ് നേടി.

Previous article” യുവന്റസിനെതിരെ ചെൽസിക്ക് ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാമായിരുന്നു “
Next articleISSF ജൂനിയര്‍ ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പിൽ മനു ഭാക്കറിന് സ്വര്‍ണ്ണം