അവസാന ഓവറുകളിൽ ബാറ്റിംഗ് മറന്ന് ആര്‍സിബി, ദേവ്ദത്ത് – കോഹ്‍ലി വെടിക്കെട്ടിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ചെന്നൈ ബൗളര്‍മാര്‍

Devduttkohli

കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ആര്‍സിബിയെ അവസാന ഓവറുകളിൽ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാര്‍ ഒരു ഘടത്തിൽ 16.4 ഓവറിൽ 140/1 എന്ന നിലയിൽ നിന്ന് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ ഗതി നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

20 ഓവറിൽ 156/6 എന്ന നിലയിലേക്ക് ആര്‍സിബിയെ ഒതുക്കിയാണ് ധോണിയും സംഘവും മത്സരത്തിൽ പിടിമുറുക്കിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 90/0 എന്ന നിലയിലായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

സ്കോര്‍ 111ൽ എത്തിയപ്പോള്‍ ഡ്വെയിന്‍ ബ്രാവോ 41 പന്തിൽ 53 റൺസ് നേടിയ വിരാട് കോഹ്‍ലിയെ പുറത്താക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും എബി ഡി വില്ലിയേഴ്സും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 29 റൺസ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഒരേ ഓവറിൽ എബി ഡി വില്ലിയേഴ്സിനെയും ദേവ്ദത്ത് പടിക്കലിനെയും പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ ചെന്നൈയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരവിന് അവസരം നല്‍കുകയായിരുന്നു. 140/1 എന്ന നിലയിൽ നിന്ന് 140/3 എന്ന നിലയിലേക്ക് ആര്‍സിബി വീഴുന്ന കാഴ്ചയാണ് പിന്നീട് മത്സരത്തിൽ കണ്ടത്.

Shardulthakur

താക്കൂറിനൊപ്പം ദീപക് ചഹാറും ഡ്വെയിന്‍ ബ്രാവോയും വിക്കറ്റുകളുമായി എത്തിയതോടെ ആര്‍സിബിയുടെ റണ്ണൊഴുക്ക് നിലച്ചു. ബ്രാവോ മൂന്നും താക്കൂര്‍ 2 വിക്കറ്റുമാണ് നേടിയത്.

Previous articleമുൻ റയൽ മാഡ്രിഡ് പരിശീലകൻ ഈസ്റ്റ് ബംഗാളിൽ സഹപരിശീലകനായി എത്തി
Next articleറെക്കോർഡ് പ്രതിഫലവുമായി വാട്ട്മോർ ബറോഡയെ പരിശീലിപ്പിക്കും