ഐപിഎല്ലിനൊരുങ്ങി ചെന്നൈ, മരണമാസ്സായി തല ധോണിയും സംഘവും

ഇന്ത്യൻ പ്രീമിയർ ലീഗിനിനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നായകൻ മഹേന്ദ്ര സിങ് ധോണിയും പരിശീലകൻ ഇയാൻ ഫ്ലെമിങ്മടക്കം ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡ് ചെന്നെയിലെത്തി തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റെക്കോർഡ് ചാമ്പ്യന്മാരായ ചെന്നൈ ഈ സീസണിലും കിരീടം ഉറപ്പിക്കാൻ തന്നെയാണ് ഇറങ്ങുന്നത്.

ഐപിഎല്‍ 2019 ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് പോരാട്ടം. മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ഇന്ത്യൻ ക്യാപ്റ്റനും ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.