ചെന്നൈയ്ക്കും രാജസ്ഥാനും പഴയ താരങ്ങളെ നിലനിര്‍ത്താം

- Advertisement -

ഐപിഎല്‍ 2015ല്‍ തങ്ങള്‍ക്കായി കളിച്ചവരും 2017ല്‍ പൂനെ ഗുജറാത്ത് ടീമുകളില്‍ കളിച്ച താരങ്ങളെ ചെന്നൈയ്ക്കും രാജസ്ഥാനും നിലനിര്‍ത്താമെന്ന് പറഞ്ഞ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. എംഎസ് ധോണി ഇതിന്‍ പ്രകാരം ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് തിരികെ എത്തുമെന്ന കാര്യം ഉറപ്പായി. നേരത്തെ ഒരു താരങ്ങളെയും നില നിര്‍ത്തേണ്ടതില്ലായെന്നും റിട്ടെന്‍ഷന്‍ പോളിസി ഉപേക്ഷിച്ച് എല്ലാരെയും ലേലത്തിലൂടെ സ്വന്തമാക്കണമെന്നാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടതെങ്കിലും അഞ്ച് താരങ്ങളെ നിലനിര്‍ത്താമെന്ന് ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

പുതിയ നിയമങ്ങള്‍ പ്രകാരം ബെന്‍ സ്റ്റോക്സ് തിരികെ ഐപിഎല്‍ ലേല പൂളിലേക്ക് മടങ്ങിയെത്തും. ഇതോടെ താരത്തിനായി വീണ്ടും ഒരു ലേല യുദ്ധം തന്നെ അടുത്ത ലേല സമയത്ത് കാണാനാകുമെന്ന് തീര്‍ച്ചയായിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement