ഓപ്പണര്‍മാര്‍ നല്‍കിയ തുടക്കത്തിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 7 വിക്കറ്റ് വിജയം

Chennaifafruturaj

അനായാസ ജയത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പത്ത് വിക്കറ്റ് ജയമെന്ന ചെന്നൈയുടെ മോഹം നടന്നില്ലെങ്കിലും 18.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈപ്പിടിയിലൊതുക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ടീം ഉയര്‍ന്നു.

78 പന്തില്‍ 129 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ റുതുരാജ് ഗായ്ക്വാഡും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് നേടിയത്. 44 പന്തില്‍ 75 റണ്‍സ് നേടിയ റുതുരാജിന്റെ വിക്കറ്റ് റഷീദ് ഖാന്‍ ആണ് നേടിയത്. തന്റെ അവസാന ഓവര്‍ എറിയാനെത്തിയ റഷീദ് ഖാന്‍ മോയിന്‍ അലിയെയും(15) ഫാഫ് ഡു പ്ലെസിയെയും മടക്കിയതോടെ ചെന്നൈ 148/3 എന്ന നിലയിലേക്ക് വീണു.

ഫാഫ് 38 പന്തില്‍ 56 റണ്‍സാണ് നേടിയത്. അവശേഷിക്കുന്ന റണ്‍സ് സുരേഷ് റെയ്നയും(17*) രവീന്ദ്ര ജഡേജയും(7*) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 25 റണ്‍സാണ് നേടിയത്.

Previous articleആഴ്സണലിനെ വാങ്ങാനയി പണം സ്വരൂപിച്ചു എന്ന് സ്പോടിഫൈ ഉടമ
Next articleധോണിയുടെ മാതാപിതാക്കൾക്ക് കൊറോണ നെഗറ്റീവ് ആയി