സിഎസ്കെ ഒരു ടീമല്ല, കുടുംബം: ഡ്വെയിന്‍ ബ്രാവോ

എംഎസ് ധോണിയുടെ കീഴില്‍ വീണ്ടും കളിക്കാനാകുന്നതിന്റെ ആവേശത്തിലാണ് ഡ്വെയിന്‍ ബ്രാവോ. ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് തിരികെ എത്തുമ്പോള്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആവേശത്തിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒരു ടീമല്ല ഒരു കുടുംബമാണെന്നാണ് താരം പറഞ്ഞത്. ലേലം നടക്കുമ്പോള്‍ എന്നെ ചെന്നൈ തന്നെ സ്വന്തമാക്കണമേ എന്ന പ്രാര്‍ത്ഥനിയാലിയിരുന്നു താനെന്ന് ബ്രാവോ പറഞ്ഞു.

ലോകത്ത് പല ഫ്രാഞ്ചൈസികള്‍ക്കുമായി കളിച്ചിട്ടുള്ള ആളാണ് ഞാന്‍. മുമ്പ് പറഞ്ഞത് പോലെ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണെന്ന് ഞാന്‍ പറയുവാനുള്ള കാരണം മാനേജ്മെന്റും ടീമിലെ ഓരോ താരങ്ങളുമായുള്ള ബന്ധം തന്നെയാണ്. ഇവിടെ ക്രിക്കറ്റ് ടീമിനെക്കാള്‍ കുടുംബമെന്ന രീതിയിലാണ് എല്ലാവരും പാലിച്ച് പോകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബുണ്ടസ് ലീഗയിൽ VAR തുടരും
Next articleബെംഗളൂരു സൂപ്പർ ഡിവിഷൻ കിരീടം ഓസോൺ എഫ് സിക്ക്