ചെന്നൈ സൂപ്പർ കിങ്സിലെ പത്തോളം അംഗങ്ങൾക്ക് കൊറോണ വൈറസ് ബാധ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിലെ പത്തോളം ആളുകൾക്ക് കൊറോണ വൈറസ് ബാധ . ഇന്ത്യൻ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകൾക്കും നെറ്റ് ബൗളർസിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ താരങ്ങളുടെ പേരു വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലെത്തിയത്. തുടർന്ന് ടീം 6 ദിവസം ക്വറന്റൈൻ പൂർത്തിയാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ടീം അംഗങ്ങളിൽ കുറച്ച് പേർക്ക് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്

ഇതിനെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്‌സ് അംഗങ്ങളുടെ ക്വറന്റൈൻ സെപ്റ്റംബർ 1 വരെ നീട്ടുകയും ചെയ്തിട്ടുണ്ട് . ചില റിപ്പോർട്ടുകൾ പ്രകാരം 12 ആളുകൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ക്വറന്റൈൻ നീട്ടുമെന്ന് വാർത്തകൾ വന്നിരുന്നു.

Advertisement