ആദ്യ ക്വാളിഫയറില്‍ ഹൈദ്രാബാദിനെ ബാറ്റിംഗിനയയ്ച്ച് ചെന്നൈ

ഐപിഎല്‍ 2018ലെ ആദ്യ പ്ലേ ഓഫില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നേടിയ എംഎസ് ധോണി കെയിന്‍ വില്യംസണിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. സാം ബില്ലിംഗ്സിനു പകരം ഷെയിന്‍ വാട്സണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയിലെത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് സണ്‍റൈസേഴ്സ് മത്സരത്തിനു ഇറക്കുന്നത്.

ഹൈദ്രാബാദ്: ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍, ശ്രീവത്സ് ഗോസ്വാമി, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഭുവനേശ്വര്‍ കുമാര്‍, റഷീദ് ഖാന്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ

ചെന്നൈ: ഷെയിന്‍ വാട്സണ്‍, ഫാഫ് ഡു പ്ലെസി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ഹര്‍ഭജന്‍ സിംഗ്, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ലുംഗിസാനി ഗിഡി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്പെയിൻ പരിശീലകന് പുതിയ കരാർ
Next articleഅടുത്ത സീസണിൽ പുതിയ ജേഴ്‌സി നമ്പറുകളുമായി ആഴ്‌സണൽ താരങ്ങൾ