ടോസ് ചെന്നൈയ്ക്ക് ബൗളിംഗ് തിരഞ്ഞെടുത്തു, മില്ലര്‍ പഞ്ചാബ് നിരയില്‍

ഐപിഎല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ടോസ്. ടോസ് നേടിയ ചെന്നൈ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഷെയിന്‍ വാട്സണ് പകരം ഫാഫ് ഡു പ്ലെസി ചെന്നൈയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. മാര്‍ക്ക്സ് സ്റ്റോയിനിസിനു പകരം ഡേവിഡ് മില്ലര്‍ പഞ്ചാബ് നിരയില്‍ തിരികെ എത്തി. യുവരാജ് സിംഗിനു പകരം കരുണ്‍ നായരും ടീമില്‍ തിരികെയെത്തി.

ചെന്നൈ: ഫാഫ് ഡു പ്ലെസി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, എംഎസ് ധോണി, സാം ബില്ലിംഗ്സ്, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ഹര്‍ഭജന്‍ സിംഗ്, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ലുംഗിസാനി ഗിഡി

പഞ്ചാബ്: കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, കരുണ്‍ നായര്‍, മനോജ് തിവാരി, മാര്‍ക്കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ആന്‍ഡ്രൂ ടൈ, അങ്കിത് രാജ്പുത്, മോഹിത് ശര്‍മ്മ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇൻവിൻസിബിൾ ആയി ചെൽസി വനിതകൾ
Next articleമുംബൈയെ പുറത്താക്കി സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും, പൊരുതി നോക്കി ബെന്‍ കട്ടിംഗ്