ചെന്നൈയുടെ പരിശീലന ക്യാമ്പ് ഓഗസ്റ്റ് 15ന് ആരംഭിക്കും

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഫിറ്റ്നെസ്സ്-പരിശീലന ക്യാമ്പ് ഈ മാസം 15ന് ആരംഭിക്കും. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്. ടീമിന്റെ ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി ആണ് ഈ വിവരം അറിയിച്ചത്. 5 ദിവസത്തെ ക്യാമ്പാണ് നടത്തുന്നത്. വിദേശ താരങ്ങള്‍ ഇപ്പോള്‍ ക്യാമ്പില്‍ എത്തുകയില്ല.

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ നടക്കുക. ഓഗസ്റ്റ് 22ന് ശേഷമാകും ടീമുകള്‍ യുഎഇയിലേക്ക് യാത്രയാകുന്നത്. ഐപിഎല്‍ യുഎഇയില്‍ നടത്തുന്നതിനായി ബിസിസിഐയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നു.

Advertisement