കോഹ്‍ലിയെ ബാറ്റിംഗിനയയ്ച്ച് ധോണി, ഇരു ടീമിലും രണ്ട് മാറ്റം

- Advertisement -

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്നലെയും ഇന്ന് ഉച്ചയ്ക്ക് ശേഷവും മഴ പെയ്ത ബാംഗ്ലൂര്‍ നഗരത്തില്‍ ആദ്യം ബൗളര്‍മാര്‍ക്ക് ലഭിച്ചേക്കാവുന്ന മുന്‍തൂക്കം മുതലെടുക്കാനാണ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫാന്‍സ് ഗ്രൗണ്ടില്‍ കളികാണാനെത്തി പിന്തുണയ്ക്കുന്നത് ടീമിനു ഗുണം ചെയ്യുമെന്ന് ധോണി പ്രതീക്ഷ പുലര്‍ത്തി. ബാംഗ്ലൂര്‍ നിരയില്‍ രണ്ട് മാറ്റമാണുള്ളത്. മനന്‍ വോറയ്ക്ക് പകരം പവന്‍ നേഗിയും ക്രിസ് വോക്സിനു പകരം കോളിന്‍ ഡി ഗ്രാന്‍ഡോമും ടീമില്‍ ഇടം പിടിച്ചു. ചെന്നൈ നിരയില്‍ ഇമ്രാന്‍ താഹിറും ഹര്‍ഭജന്‍ സിംഗും ടീമിലെത്തിയിട്ടുണ്ട്. കരണ്‍ ശര്‍മ്മ, ഫാഫ് ഡു പ്ലെസി എന്നിവരാണ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്.

ചെന്നൈ: ഷെയിന്‍ വാട്സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, സാം ബില്ലിംഗ്സ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, ശര്‍ദ്ധുല്‍ താക്കൂര്‍‍

ബാംഗ്ലൂര്‍:ക്വിന്റണ്‍ ഡിക്കോക്ക്, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, മന്‍ദീപ് സിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡോം, വാഷിംഗ്ടണ്‍ സുന്ദര്‍, പവന്‍ നേഗി, കോറെ ആന്‍ഡേര്‍സണ്‍, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement