ചെന്നൈയ്ക്ക് ബാറ്റിംഗ് കോച്ചായി മൈക്കല്‍ ഹസ്സി

മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ഹസ്സിയെ ബാറ്റിംഗ് കോച്ചായി നിയമിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 2008 മുതല്‍ 2013 വരെ ടീമിന്റെ ഭാഗമായിരുന്ന മൈക്കല്‍ ഹസി ടീമിനൊപ്പം രണ്ട് തവണ കപ്പ് അടിച്ചിരുന്നു. 2014ല്‍ മുംബൈയിലേക്ക് മാറിയെങ്കിലും 2015ല്‍ താരത്തെ സിഎസ്‍കെ തിരികെ വാങ്ങി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചെന്നൈയുടെ ബാറ്റിംഗ് കോച്ചായി ആണ് ഹസ്സിയുടെ മടങ്ങി വരവ്.

നേരത്തെ ഐപിഎല്‍ ടീമുകളുടെ നിലനിര്‍ത്തല്‍ ഇവന്റില്‍ ധോണി, റൈന, ജഡേജ എന്നീ പ്രധാന താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയിരുന്നു. മൈക്കല്‍ ഹസ്സി റൈനയ്ക്കും ധോണിയ്ക്കും പിന്നിലായി ഏറ്റവും അധികം റണ്‍സ് നേടുന്ന മൂന്നാമത്തെ സിഎസ്‍കെ താരമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോവയെ വീഴ്ത്തി നോര്‍ത്തീസ്റ്റ്
Next articleകാല്‍പാദത്തിനേറ്റ് പരിക്ക്, ഇന്ത്യന്‍ പരമ്പര സ്റ്റെയിനിനു നഷ്ടമാകും