ഐപിഎല്‍ ഇല്ലാതെ ഒരു ക്രിക്കറ്റ് കലണ്ടര്‍ അര്‍ത്ഥശൂന്യം – ജോണ്ടി റോഡ്സ്

ഐപിഎല്‍ ഇല്ലാത്ത ഒരു ക്രിക്കറ്റ് കലണ്ടറിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ലെന്ന് വ്യക്തമാക്കി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്സ്. കൊറോണ കാരണം മാര്‍ച്ച് അവസാനം നടത്തേണ്ട ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ആ സമയത്ത് ഐപിഎല്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

ടി20 ലോകകപ്പ് നടത്തുന്നതിനെക്കാള്‍ എളുപ്പം ഐപിഎല്‍ സംഘടിപ്പിക്കുന്നതാണെന്നും ജോണ്ടി വ്യക്തമാക്കി. സാമ്പത്തികമായും ഐപിഎല്‍ വളരെ പ്രാധാന്യമുള്ള ടൂര്‍ണ്ണമെന്റാണ്. താരങ്ങളുടെ ഭാവിയിലെ വലിയ ഒരു തീരുമാനം ആവും ഐപിഎല്‍ നടക്കുമോ ഇല്ലയോ എന്നതെന്നും ജോണ്ടി റോഡ്സ് വ്യക്തമാക്കി.

ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കുമോ എന്ന കാര്യം സംശയത്തിലാണെന്നും ജോണ്ടി റോഡ്സ് വ്യക്തമാക്കി. അതിനെക്കാളും ഐപിഎല്‍ നടത്തുന്നതാവും എളുപ്പമെന്നും ജോണ്ടി വ്യക്തമാക്കി.

Previous articleഐ ലീഗിനായി മൂന്ന് ക്ലബുകൾ അപേക്ഷ സമർപ്പിച്ചു മൂന്ന് ക്ലബുകൾ
Next articleവീണ്ടും ഇന്റർ മിലാന് നിരാശ, മൂന്നാം സ്ഥാനവും നഷ്ടമായി