ഐപിഎലിന് ഭീഷണിയായി വീണ്ടും കോവിഡ്, നടരാജന് കോവിഡ്, കളി നടക്കുമെന്ന് അറിയിച്ച് ബിസിസിഐ

Sunrisers

ഐപിഎലിൽ ഇന്ന് നടക്കാനിരുന്ന ഡല്‍ഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദ്രാബാദ് മത്സരത്തിന് മുമ്പ് കോവിഡ് ഭീഷണി. പരിശോധനയിൽ സൺറൈസേഴ്സ് ക്യാമ്പിലെ ഒരു താരത്തിന് കൊറോണ സ്ഥിരീകരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

സ്ക്വാഡിലെ മറ്റു താരങ്ങളുടെ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാവും ഇന്ന് കളി നടക്കുമോ ഇല്ലയോ എന്നത് വ്യക്തമാകുകയുള്ളു. ഐപിഎൽ മേയിൽ ഇതേ കാരണത്താലാണ് നിര്‍ത്തിവെച്ചത്. ടി നടരാജനാണ് പോസിറ്റീവായിരിക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. വിജയ് ശങ്കര്‍ ഉള്‍പ്പെടെ ആറ് സ്ക്വാഡംഗങ്ങള്‍ നടരാജനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് അറിയുന്നത്.

Ipladvisory

എന്നാൽ ബാക്കി താരങ്ങളുടെ ഫലം എല്ലാം നെഗറ്റീവ് ആയതിനാൽ തന്നെ മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ അറിയിച്ചു.

 

 

Previous articleലോകകപ്പ് ടീമിലുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല, അതിനാൽ തന്നെ നിരാശയില്ല – നടരാജന്‍
Next article“മെസ്സി ആയിരുന്നു ബാഴ്സലോണയുടെ പ്രശ്നങ്ങൾ എല്ലാം മറച്ചിരുന്നത്, ഈ ക്ലബ് ഇപ്പോൾ വിഷമിക്കുന്നു” – കോമാൻ