വാക്കുകളില്ല, തനിക്ക് ഇതിലും കൂടുതല്‍ എന്തെങ്കിലും ചെയ്യാനാകുമെന്ന് കരുതുന്നില്ല – സഞ്ജു സാംസണ്‍

Sanju Samson Rajasthan Royals Punjab Kings Ipl
Photo: Twitter/@IPL
- Advertisement -

അവസാന പന്തില്‍ ജയിക്കുവാന്‍ അഞ്ച് റണ്‍സ് വേണ്ട ഘട്ടത്തില്‍ അര്‍ഷ്ദീപ് സിംഗിനെ സിക്സര്‍ പറത്തുവാന്‍ ശ്രമിച്ച് പുറത്തായ സഞ്ജു സാംസണ്‍ മത്സര ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ പറഞ്ഞത് തനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നാണ്. തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും തനിക്ക് ഇതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാനാകുമെന്ന് തോന്നുന്നില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ വ്യക്തമാക്കി.

താന്‍ മികച്ച രീതിയില്‍ ടൈം ചെയ്തുവെന്നും പന്ത് അതിര്‍ത്തി കടക്കുമെന്നുമാണ് വിചാരിച്ചതെന്നും എന്നാല്‍ അത് ഡീപിലെ ഫീല്‍ഡറെ ക്ലിയര്‍ ചെയ്തില്ലെന്നത് സങ്കടം നല്‍കുന്നുവെന്നും സഞ്ജു സൂചിപ്പിച്ചു. ക്യാച്ചുകള്‍ കൈവിടുന്നത് മത്സരത്തിന്റെ ഭാഗമാണെന്നും എളുപ്പം ക്യാച്ചുകള്‍ കൈവിട്ടപ്പോള്‍ തന്നെ മിന്നും ക്യാച്ചുകള്‍ ഫീല്‍ഡര്‍മാര്‍ എടുക്കുന്നതും നാം കണ്ടതാണെന്ന് സഞ്ജു പറഞ്ഞു.

തന്റെ ടീമിന്റെ ഇന്നത്തെ പ്രകടനത്തില്‍ താന്‍ വളരെ അധികം സംതൃപ്തനാണെന്നും തോല്‍വിയായിരുന്നു ഫലമെങ്കിലും ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്നും സഞ്ജു സൂചിപ്പിച്ചു.

Advertisement