അബുദാബിയില്‍ നിന്ന് ഷാര്‍ജ്ജയിലെത്തിയപ്പോള്‍ ഉള്ള അന്തരം വലുത് – സഞ്ജു സാംസൺ

Sanjusamson

അബുദാബിയിലെ വിക്കറ്റ് ഏറ്റവും മികച്ച ബാറ്റിംഗ് വിക്കറ്റായിരുന്നുവെന്നും അവിടെ നിന്ന് ഷാര്‍ജ്ജയിലേക്കെത്തിയപ്പോളുള്ള അന്തരം വളരെ വലുതാണെന്നും അതിനോട് പൊരുത്തപ്പെടുവാന്‍ ടീമിന് സാധിച്ചില്ലെന്നും പറഞ്ഞു രാജസ്ഥാന്‍ റോയൽസ് ക്യാപ്റ്റന്‍ സഞ്ജു സാംസൺ. ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് വിക്കറ്റ് രണ്ടാം ഇന്നിംഗ്സില്‍ ഭേദമായിരുന്നുവെങ്കിലും മുംബൈയുടെ ബാറ്റിംഗ് ഒന്നാന്തരമായിരുന്നുവെന്നും സഞ്ജു കൂട്ടിചേര്‍ത്തു.

അടുത്ത മത്സരത്തിൽ മികച്ച കളി പുറത്തെടുക്കുക എന്നത് മാത്രമാണ് ടീമിന് ഇപ്പോള്‍ ചെയ്യാനാകുന്നതെന്നും സഞ്ജു സാംസൺ വ്യക്തമാക്കി.

Previous articleനാഷൺസ് ലീഗിനായി ഗംഭീര ജേഴ്സി ഒരുക്കി ഇറ്റലി
Next articleസാം കറന് പകരം ടോം കറന്‍ ഇംഗ്ലണ്ട് ലോകകപ്പ് ടീമിൽ