അടച്ചിട്ട സ്റ്റേഡിയത്തിൽ ഐ.പി.എൽ നടത്തുകയെന്നത് അവസാന വഴിയാണെന്ന് ബി.സി.സി.ഐ

Photo:Twitter/@IPL
- Advertisement -

അടച്ചിട്ട സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടത്തുകയെന്നത് അവസാനത്തെ വഴി എന്ന നിലക്കാണ് ബി.സി.സി.ഐ പരിഗണിക്കുന്നതെന്ന് ബി.സി.സി.ഐ. ടൂർണമെന്റ് നടത്താൻ വേറെ ഒരു വഴിയും ഇല്ലെങ്കിൽ മാത്രമാവും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുകയെന്ന വഴി ബി.സി.സി.ഐ പരിഗണിക്കുകയെന്നും ബി.സി.സി.ഐ ട്രെഷറർ അരുൺ ധുമാൽ വ്യക്തമാക്കി.

ബി.സി.സി.ഐയുടെ പ്രഥമ പരിഗണന കാണികളെ ഉൾപ്പെടുത്തി ഐ.പി.എൽ നടത്തുകയാണെന്നും എന്നാൽ അതിന് മുൻപ് ഐ.പി.എൽ നടത്താനുള്ള സമയം കണ്ടെത്തണമെന്നും സർക്കാർ അതിന് അനുമതി നൽകണമെന്നും അരുൺ ധുമാൽ പറഞ്ഞു.

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുകയായണെങ്കിൽ ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമം നടത്തുമെന്ന് നേരത്തെ തന്നെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് നടന്നില്ലെങ്കിൽ ബി.സി.സി.ഐക്ക് ഏകദേശം 525മില്യൺ അമേരിക്കൻ ഡോളറിന്റെ നഷ്ട്ടമുണ്ടാവും.

Advertisement