താന്‍ സിംഗിളല്ല, എന്ത് വില കൊടുത്തും ഡബിള്‍ ഓടുവാന്‍ ശ്രമിച്ചേനെ – ക്രിസ് മോറിസ്

Chrismorris

രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ വിജയത്തിനായി രണ്ട് പന്തില്‍ 5 റണ്‍സ് വേണ്ട ഘട്ടത്തില്‍ ക്രിസ് മോറിസിനെ മടക്കി അയയ്ച്ച സഞ്ജുവിന്റെ തീരുമാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അടുത്ത പന്തില്‍ സിക്സര്‍ നേടുവാന്‍ സഞ്ജുവിന് സാധിക്കാതെ വന്നപ്പോള്‍ രാജസ്ഥാന് ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വരികയായിരുന്നു.

താനിനി ആ മത്സരം നൂറ് തവണ കളിച്ചാലും ആ സിംഗിള്‍ ഓടില്ലെന്നാണ് സഞ്ജുവിനോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. ബോള്‍ സ്ട്രൈക്ക് ചെയ്യുവാന്‍ ബുദ്ധിമുട്ടുകയായിരുന്ന മോറിസിന് സ്ട്രൈക്ക് നല്‍കാതെ മികച്ച ഫോമില്‍ കളിച്ച സഞ്ജു എടുത്ത ആ തീരുമാനം ശരിയെന്നാണ് ഒരു പറ്റം ആളുകള്‍ പറയുന്നത്.

തനിക്ക് സിംഗിള്‍ ഓടുവാന്‍ ഒരു ലക്ഷ്യവുമില്ലായിരുന്നുവെന്നും താന്‍ എന്ത് വില കൊടുത്തും തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയാലും രണ്ടാം റണ്‍ ഓടുവാന്‍ തയ്യാറായിരുന്നുവെന്നാണ് ക്രിസ് മോറിസ് പറഞ്ഞത്. സ്വപ്നം പോലെയാണ് സഞ്ജു ആ സമയത്ത് ബാറ്റ് ചെയ്തിരുന്നതെന്നും ക്രിസ് മോറിസ് വ്യക്തമാക്കി.

Previous articleമൗറീനോയെ വിമർശിച്ച് പോഗ്ബ, “ഒലെ താരങ്ങളെ സ്നേഹിക്കുന്ന പരിശീലകൻ”
Next articleമോഡ്രിച്ചിന് റയൽ മാഡ്രിഡിൽ പുതിയ കരാർ