സ്റ്റോക്സിന്റെയും തന്റെയും ഓള്‍റൗണ്ടര്‍ ഡ്യൂട്ടി വ്യത്യസ്തമായിരിക്കും – ക്രിസ് മോറിസ്

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍ ഓള്‍റൗണ്ടറെന്ന ദൗത്യത്തിനായി എത്തുന്ന ഒരു താരമാണ് ക്രിസ് മോറിസ്. എന്നാല്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇരു താരങ്ങളുടെയും ഡ്യൂട്ടി വ്യത്യസ്തമായിരിക്കും എന്നാണ് ക്രിസ് മോറിസ് അഭിപ്രായപ്പെട്ടത്.

സ്റ്റോക്സ് ബാറ്റിംഗിന്റെ ആദ്യ പകുതിയെ കൈകാര്യം ചെയ്യുമ്പോള്‍ തനിക്ക് പ്രധാനമായും രണ്ടാം പകുതിയിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരിക എന്ന് മോറിസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആണ് സ്റ്റോക്സെന്നും താരം കഴിഞ്ഞ സീസണില്‍ ഓപ്പണ്‍ ചെയ്തത് പോലെ ഇത്തവണയും ഓപ്പണ്‍ ചെയ്യുവാനാണ് സാധ്യതയെന്നും മോറിസ് പറഞ്ഞു.

സ്റ്റോക്സ് ടോപ് ഓര്‍ഡര്‍ ബാറ്റസ്മാനും താന്‍ ലോവര്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനാണെന്നും തന്റെ ദൗത്യം ഫിനിഷറെന്ന നിലയിലായിരിക്കുമെന്നും മോറിസ് പറഞ്ഞു. തനിക്ക് ഈ വര്‍ഷം കൂടുതല്‍ ബാറ്റിംഗ് സംഭാവന നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും മോറിസ് പ്രതീക്ഷ പ്രകടിപ്പിച്ചു.