ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ വിമാനം ചാർട്ട് ചെയ്തു തരണം എന്ന് ലിൻ

Chrislynn

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓസ്ട്രേലിയ ഇന്ത്യക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്‌. മെയ് 15വരെ ആണ് ഇപ്പോൾ യാത്രവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് ഓസ്ട്രേലിയൻ താരങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഐ പി എൽ ടൂർണമെന്റ് കഴിഞ്ഞാൽ തങ്ങൾക്ക് വേണ്ടി ഓസ്ട്രേലിയ വിമാനം ചാർട്ട് ചെയ്ത് തരണം എന്ന് മുംബൈ ഇന്ത്യൻസ് താരം ക്രിസ് ലിൻ പറഞ്ഞു‌.

ദേശീയ ടീമിനു കളിക്കുന്നവരുടെ ശമ്പളത്തിന്റെ 10% ഗവണ്മെന്റ് തന്നെയാണ് എടുക്കുന്നത്. ആ പൈസ താരങ്ങളെ തിരികെ നാട്ടിലേക്ക് എത്തിക്കാൻ ഉപയോഗിക്കണം എന്ന് ലിൻ പറയുന്നു. അടുത്ത ആഴ്ച ഇവിടെ താരങ്ങൾക്ക് എല്ലാം വാക്സിൻ ലഭിക്കും എന്നും അതുകൊണ്ട് തന്നെ താരങ്ങളെ തിരിച്ചുകൊണ്ടു വരുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലായെന്നും ക്രിസ് ലിൻ പറഞ്ഞു.