ഐപിഎലില്‍ ആയിരം റണ്‍സ് തികച്ച് ലിന്‍

- Advertisement -

ഐപിഎലില്‍ തന്റെ ആയിരം റണ്‍സ് തികച്ച് ക്രിസ് ലിന്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ ദീപക് ചഹാറിനെ ബൗണ്ടറി കടത്തിയപ്പോളാണ് ക്രിസ് ലിന്‍ തന്റെ ആയിരം റണ്‍സ് തികച്ചത്. ഈ സീസണില്‍ അത്ര മികച്ച ഫോമില്ലല്ല ക്രിസ് ലിന്‍ കളിക്കുന്നത്. ഒരിന്നിംഗ്സില്‍ മാത്രമാണ് താരത്തിനു ബാറ്റിംഗ് ഫോം കണ്ടെത്താനായത്.

സ്ഫോടനാത്മകമായ തുടക്കം നല്‍കുവാന്‍ പേര് കേട്ട ലിന്‍-നരൈന്‍ സഖ്യം രാജസ്ഥാനെതിരായ മത്സരത്തിലാണ് ഫോമിലേക്ക് ഉയര്‍ന്നത്. ഇന്ന് റിപ്പോര്‍ട്ട് പുറത്ത് വിടുമ്പോള്‍ 13 പന്തില്‍ നിന്ന് 23 റണ്‍സാണ് ലിന്‍ നേടിയിരിക്കുന്നത്. നാല് ഫോറും ഒരു സിക്സുമാണ് താരത്തിന്റെ ഇതുവരെയുള്ള സംഭാവന.

Advertisement