ക്രിസ് ഗെയ്ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കളിക്കാൻ സാധ്യത

- Advertisement -

കിങ്‌സ് ഇലവൻ പഞ്ചാബിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ നാളെ നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യത. വയറ്റിൽ അണുബാധ ഏറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു താരം പരിശീലനം തുടങ്ങിയെന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് വ്യക്തമാക്കി. കളിച്ച 7 മത്സരങ്ങളിൽ ആറും തോറ്റ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള കിങ്‌സ് ഇലവൻ പഞ്ചാബിന് ക്രിസ് ഗെയ്‌ലിന്റെ തിരിച്ചുവരവ് ഉണർവ്വ് നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മോശം ഫോമിലുള്ള ഗ്ലെൻ മാക്സ്‌വെല്ലിന് പകരമാവും ക്രിസ് ഗെയ്ൽ കിങ്‌സ് ഇലവൻ പഞ്ചാബിൽ ഇടം പിടിക്കുക. ഈ വർഷത്തെ ഐ.പി.എല്ലിൽ ഇതുവരെ ക്രിസ് ഗെയ്ൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി കളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ താരം കളിക്കുമെന്ന് കരുതപ്പെട്ടെങ്കിലും അണുബാധയെ തുടർന്ന് താരം മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. തുടർന്ന് അണുബാധയിൽ നിന്ന് മോചിതനായ ക്രൈസ്റ്റ് ഗെയ്ൽ ആർ.സി.ബിക്കെതിരെ കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement