“ഉമ്രാൻ മാലിക് ഇന്ത്യക്ക് ആയി പന്തെറിയാൻ ആയിട്ടില്ല” – ആകാശ് ചോപ്ര

20220513 115257

ഉമ്രാൻ മാലിക് ഇന്ത്യൻ ടീമിൽ എത്താൻ ആയിട്ടില്ല എന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ആകാശ് ചോപ്ര. ഉമ്രാൻ മാലിക് ഇനിയും ഏറെ മെച്ചപ്പെടാൻ ഉണ്ട് എന്നാണ് ചോപ്ര പറയുന്നത്. “ഉംറാൻ മാലിക് ഇതുവരെ ഇന്ത്യക്കായി കളിക്കാനുള്ള മികവിൽ എത്തിയിട്ടില്ല. തീർച്ചയായും, അവൻ 150 സ്പീഡിൽ പന്തെറിയുന്നത് കാണാൻ ഞങ്ങൾക്ക് എല്ലാവർക്ക് സന്തോഷമുണ്ട്. പക്ഷെ ഉമ്രാൻ ഇപ്പോഴും റോ ടാലന്റ് ആണെന്ന് ഞാൻ കരുതുന്നു, അവൻ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. ഉമ്രാൻ ഇന്ത്യയ്‌ക്കായി കളിക്കുന്ന ഒരു സമയമുണ്ടാകും, പക്ഷേ അവൻ ഇതുവരെ ആ മികവിൽ എത്തിയിട്ടില്ല എന്ന് എനിക്ക് തോന്നുന്നു” ചോപ്ര പറഞ്ഞു.

അവസാന മൂന്ന് മത്സരങ്ങളിൽ ഉമ്രാൻ മാലികിന് വിക്കറ്റ് എടുക്കാൻ ആയിരുന്നില്ല. എങ്കിലും ഉമ്രാൻ 15 വിക്കറ്റുകൾ ഈ ഐ പി എല്ലിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് കളികളിലെ മോശം പന്ത് കൊണ്ടല്ല താൻ ഈ അഭിപ്രായം പറയുന്നത് എന്ന് പറഞ്ഞ ചോപ്ര അവൻ ടീമിലുണ്ടാകുന്നതിൽ എനിക്ക് കുഴപ്പമില്ല എന്നും പക്ഷേ ഇന്ത്യക്ക് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് ഇനിയും സമയമുണ്ടെന്ന് ഞാൻ കരുതുന്നു എന്നും പറഞ്ഞു. നിലവിൽ, അദ്ദേഹം തയ്യാറല്ല. അവനെ വളർത്തണം, നിങ്ങൾ അവനെ സംരക്ഷിക്കണം ചോപ്ര കൂട്ടിച്ചേർത്തു.

Previous articleനിരാശയുണ്ട്, കോൺവേയുടെ പുറത്താകലിനെക്കുറിച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്
Next article“അടുത്ത സീസണിലും പി എസ് ജിയിൽ തുടരും, പക്ഷെ പകുതി മത്സരങ്ങൾ മാത്രം കളിക്കുന്നത് ശരിയാകില്ല” – ഡൊണ്ണരുമ്മ