ചേതന്‍ സക്കറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

Chetansakariya

രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. ഐപിഎലിനിടെ കോവിഡ് സ്ഥിരീകരിച്ച താരത്തിന്റെ പിതാവ് ചികിത്സയിലായിരുന്നു. കന്നി ഐപിഎല്‍ കളിച്ച ചേതന്‍ തനിക്ക് ലഭിച്ച പണം കൊണ്ട് അച്ഛന് മികച്ച ചികിത്സ നല്‍കാനാകമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും അത് സാധിക്കാതെ പോകുകയായിരുന്നു.

അടിസ്ഥാന വിലയായ 20 ലക്ഷം ഉള്ള താരത്തിനെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താരത്തിന്റെ സഹോദരനും ആത്മഹത്യ ചെയ്തിരുന്നു. ഐപിഎലില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ മുതല്‍ താരം തന്റെ പിതാവിനൊപ്പം ആശുപത്രിയിലാണ് കഴിച്ച് കൂട്ടിയത്.

Previous articleഅവസാന നാലു മത്സരങ്ങളും വിജയിക്കൽ ആണ് ലക്ഷ്യം എന്ന് ക്ലോപ്പ്
Next articleകോഹ്‍ലി കളിക്കാര്‍ക്ക് അവരുടെ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റന്‍