ചെപോകിൽ അവസാനമായി ആർ സി ബി ജയിച്ചത് വാട്സാപ്പ് വരുന്നതിന് മുമ്പ്

- Advertisement -

ഇന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പറ്റ് കിംഗ്സും ചെപോകിൽ വെച്ച് ഐ പി എല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുകയാണ്. ഈ മത്സരത്തിന് മുന്നോടിയായി ആർ സി ബിയെ ട്രോളുകയാണ് ക്രിക്കറ്റ് ആരാധകർ. കാരണം അവസാനമായി ഒരു മത്സരം ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപോകിൽ ചെന്ന് ആർ സി ബി ജയിച്ചത് അത്രയും കാലങ്ങൾക്ക് മുമ്പായിരുന്നു. അതായത് വാട്സാപ് ഒക്കെ ജനിക്കുന്നതിന് മുമ്പുള്ള കാലത്ത്.

മെയ് 21 2008ൽ ആയിരുന്നു ആർ സി ബിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ വിജയം. അന്ന് വാട്സാപ്പ് എന്ന ആപ്പ് നിലവിൽ വന്നിരുന്നില്ല. വിരാട് കോഹ്ലി ആ സമയത്ത് ഇന്ത്യക്കായി ഒരു മത്സരം വരെ കളിച്ചിരുന്നില്ല. അന്ന് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായിരുന്നു അനിൽ കുംബ്ലെ ആയിരുന്നു. ഇത് മാത്രമല്ല രസകരമായ പല ക്രിക്കറ്റ് ഫാക്ട്സും ആർ സി ബിയുടെ ജയത്തിനു ശേഷം നടന്നു.

2008 മെയിൽ സച്ചിൻ ടെൻഡുൽക്കർക്ക് 81 സെഞ്ച്വറികൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ആ സച്ചിൽ 100 സെഞ്ച്വറികളും അടിച്ച് റിട്ടയർ ചെയ്തിട്ട് വർഷങ്ങൾ ആയിട്ടും ചെപോകിൽ ഒരു ജയം നേടാൻ ആർ സി ബിക്ക് ആയില്ല. ചെപോകിൽ അവസാനം ജയിച്ച മത്സരത്തിൽ ബൗളിംഗിന്റെ മികവ് കൊണ്ടായിരുന്നു ആർ സി ബി വിജയിച്ചത്. അന്ന് 127 റൺസ് മാത്രമായിരുന്നു ചെന്നൈയുടെ വിജയ ലക്ഷ്യം. പക്ഷെ 112 റൺസ് എടുക്കാനെ സൂപ്പർ കിങ്സിന് കഴിഞ്ഞുള്ളൂ.

Advertisement