
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് ചെപ്പോക്കിലേക്ക് മടങ്ങിയെത്തുമ്പോള്‍ മഞ്ഞയണിഞ്ഞ് സ്വീകരിച്ച് ആരാധകര്‍. മത്സരത്തിന്റെ ടോസ് വൈകിയാണ് തുടങ്ങിയത്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച ധോണി ടീമില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയത്.
പരിക്കേറ്റ കേധാര്‍ ജാഥവിനു പകരം സാം ബില്ലിംഗ്സും മാര്‍ക്ക് വുഡിനു പകരം സാം ബില്ലിംഗ്സും ടീമിലെത്തുമെന്ന് ധോണി അറിയിച്ചു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ടോം കുറന് അരങ്ങേറ്റം കുറിച്ചു. മിച്ചല്‍ ജോണ്സണ് പകരമാണ് കുറന് ടീമിലെത്തുന്നത്.
കൊല്‍ക്കത്ത: ക്രിസ് ലിന്, സുനില്‍ നരൈന്, റോബിന് ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, റിങ്കു സിംഗ്, ആന്‍ഡ്രേ റസ്സല്‍, വിനയ് കുമാര്‍, പിയൂഷ് ചൗള, ടോം കുറന്, കുല്‍ദീപ് യാദവ്
ചെന്നൈ: ഷെയിന്‍ വാട്സണ്, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, സാം ബില്ലിംഗ്സ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, ഹര്ഭജന് സിംഗ്, ഇമ്രാന് താഹിര്‍, ശര്‍ദ്ധുല്‍ താക്കൂര്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial