“ചെപോകിലെ പിച്ചിന്റെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്” – വാർണർ

Davidwarner
- Advertisement -

ചെന്നൈയിലെ പിച്ചിന്റെ അവസ്ഥയെ വിമർശിച്ച് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. വാർൺറിന്റെ ടീമായ സൺ റൈസേഴ്സ് ഹൈദരബാദ് ചെപോകിലെ ആദ്യ മത്സരം വിജയിച്ചു എങ്കിലും പിച്ചിന്റെ അവസ്ഥ ഞെട്ടിക്കുന്നതാണ് എന്ന് വാർണർ പറഞ്ഞു. ടി വിയിൽ കാണുമ്പൊൾ തന്നെ പിച്ച് ഭീകരമായിരുന്നു. നേരിട്ടു കാണുമ്പോൾ ഞെട്ടലുണ്ടാക്കും എന്നും വാർണർ പറഞ്ഞു.

എന്നാൽ പിച്ചിന്റെ അവസ്ഥയിൽ താൻ പിച്ച് ഒരുക്കുന്നവരെ കുറ്റം പറയില്ല എന്ന് വാർണർ പറഞ്ഞു. ചെന്നൈയിലെ പിച്ചിൽ ഒരുപാട് മത്സരം നടന്നതാണ് പിച്ച് ഈ അവസ്ഥയിൽ ആകാൻ കാരണം എന്ന് തനിക്ക് മനസ്സിലാകും എന്നും വാർണർ പറഞ്ഞു. ഓസ്ട്രേലിയയിലും സമാനമായ ഗ്രൗണ്ടുകൾ ഉണ്ടെന്നും വാർണർ പറഞ്ഞു.

Advertisement