ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിൽ

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരം കഴിഞ്ഞ തവണത്തെ ജേതാക്കളായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിങ്ങ്സും തമ്മിൽ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ആദ്യ മത്സരം മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്ങ്സുമാണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഭാവുകങ്ങൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിലാണ് ആദ്യ മത്സരം മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും ആണെന്ന സൂചന രോഹിത് ശർമ്മ നൽകിയത്.

കൊറോണ വൈറസ് ബാധ മൂലം യു.എ.ഇയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ 19നാണ് തുടങ്ങുന്നത്. ധോണിക്ക് അയച്ച ആശംസയിൽ സെപ്റ്റംബർ 19 ന് ടോസിന് വരുമ്പോൾ കാണാമെന്ന് രോഹിത് ശർമ്മ സോഷ്യൽ മീഡിയയിൽ കുറിച്ചതോടെയാണ് ആദ്യ മത്സരം ഇരു ടീമുകളും തമ്മിലാണെന്ന് ഉറപ്പിച്ചത്. സാധാരണ ഐ.പി.എൽ ടൂർണമെന്റുകളിൽ നിലവിലെ ചാമ്പ്യന്മാരും റണ്ണേഴ്‌സ് അപ്പും തമ്മിലാണ് ഉദ്ഘാടന മത്സരം ഉണ്ടാവാറുള്ളത്

Previous articleഐ ലീഗ് മത്സര രീതികൾ മാറും
Next articleഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം, അഞ്ചോവറുകള്‍ക്ക് ശേഷം വില്ലനായി വീണ്ടും മഴ