ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസം, എല്ലാവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

- Advertisement -

പ്രക്ഷുബ്ധമായ കുറച്ചു ദിവസങ്ങൾക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസം. ചെന്നൈ സൂപ്പർ കിങ്സിൽ കോവിഡ് സ്ഥിരീകരിച്ച 13 പേരുടെയും പുതിയ പരിശോധന ഫലം നെഗറ്റീവായി. സപ്പോർട്ടിങ് സ്റ്റാഫിന് പുറമെ താരങ്ങളായ ദീപക് ചഹാറിനും ഋതുരാജ് ഗെയ്ക്‌വാദിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പുതിയ ടെസ്റ്റിൽ താരങ്ങളുടെ ഫലം നെഗറ്റീവ് ആയത് ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസമാകും.

സെപ്റ്റംബർ 3ന് നടക്കുന്ന അടുത്ത ടെസ്റ്റിൽ കൂടി എല്ലാവരും നെഗറ്റീവ് ആവുകയാണെകിൽ സെപ്റ്റംബർ 5 മുതൽ ചെന്നൈ ടീം പരിശീലനത്തിന് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം ദീപക് ചഹാറും ഋതുരാജ് ഗെയ്ക്‌വാദും സെപ്റ്റംബർ 12ന് ശേഷം മാത്രമാവും പരിശീലനത്തിന് ഇറങ്ങുക. ചെന്നൈ സൂപ്പർ കിങ്സിന്റെ വിദേശ താരങ്ങളായ ഡു പ്ലെസ്സി, ലുങ്കി എൻഗിഡി എന്നിവർ ഇന്നലെ ദുബൈയിൽ എത്തി ക്വറന്റൈൻ ആരംഭിച്ചിരുന്നു.

Advertisement