ചെന്നൈ സൂപ്പർ കിംഗ്സിന് ഇത്തവണ മികച്ച സ്ക്വാഡാണെന്നു ഹസ്സി

Post Image 0e3897a

ചെന്നൈ സൂപ്പർ കിംഗ്സിന് ഇത്തവണ വളരെ നല്ല ബാലന്സുള്ള സ്ക്വാഡാണ് ഉള്ളത് എന്ന ചെന്നൈയുടെ ബാറ്റിംഗ് കോച്ച്. ടീമിന് ഇത്തവണ ഒരുവിധം എല്ലാ മേഖലകളും കവർ ചെയ്യാൻ ആയിട്ടുണ്ട് എന്നും അതുകൊണ്ട് തന്നെ നല്ല ബാലന്സുള്ള ടീമായാണ് തനിക്ക് തോന്നുന്നത് എന്നും ഹസ്സി പറഞ്ഞു. ടീം ഇത്തവണ നല്ല സ്പിരിറ്റിലാണ് അതുകൊണ്ട് വലിയ പ്രതീക്ഷ ഉണ്ട് എന്നും ഹസ്സി പറഞ്ഞു. ഇത്തവണ ടീമിലേക്ക് എടുത്ത ആൾക്കാർ എല്ലാം നല്ലതാണ്. മൊയീൻ അലി മികച്ച ഓൾ റൗണ്ടർ ആണ്, റോബിൻ ഉത്തപയ്ക്ക് ഒരുപാട് കാലത്തെ പരിചയസാമ്പത്തുണ്ട്. ഗൗതം വലിയ ടാലന്റാണ്. ഗൗതമിന്റെ നല്ല കാലം ഇനിയും വരാൻ ഇരിക്കുന്നതെ ഉള്ളൂ. പുതിയ താരങ്ങളെ കുറിച്ച് ഹസ്സി പറഞ്ഞു.

ഇത്തവണത്തെ ഐ പി എല്ലിൽ നല്ല തുടക്കം ലഭിക്കുകയാണ് എങ്കിൽ അത് ടീമിനെ ആത്മവിശ്വാസത്തോടെ കളിക്കാൻ സഹായിക്കും. നല്ല തുടക്കം കിട്ടിയില്ല എങ്കിൽ കളിക്കുന്ന എല്ലാവരെയും ബാധിക്കും എന്നും ഹസ്സി പറഞ്ഞു. ഏപ്രിൽ 10ന് ഡൽഹി ക്യാപ്പിറ്റൽസിന് എതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.