22 താരങ്ങളെ നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്, വിട്ട് നല്‍കുന്നത് മൂന്ന് താരങ്ങളെ

- Advertisement -

കഴിഞ്ഞ വര്‍ഷം കിരീടധാരണം നടത്തിയ ടീമിലെ 22 താരങ്ങളെ നില നിര്‍ത്തി നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. മൂന്ന് താരങ്ങളെ ടീം നില നിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതില്‍ ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ മാര്‍ക്ക് വുഡും ഇന്ത്യയുടെ രണ്ട് അണ്‍ക്യാപ്ഡ് താരങ്ങളായ കിഷിത്സ് ശര്‍മ്മ, കനിഷ്ക് സേഥ് എന്നിവര്‍ ഉള്‍പ്പെടുന്നു.

മാര്‍ക്ക് വുഡ് കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. താരത്തിനു മത്സരത്തില്‍ നിന്ന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. അതേ സമയം മറ്റു രണ്ട് താരങ്ങള്‍ക്ക് ചെന്നൈ നിരയില്‍ അവസരം ലഭിച്ചിരുന്നില്ല.

ഡിസംബറില്‍ ഐപിഎല്‍ ലേലം നടക്കാനിരിക്കെ നവംബര്‍ 15നകം ടീമുകള്‍ നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടിക നല്‍കണമെന്നാണ് ഐപിഎല്‍ നിയമാവലി.

Advertisement