സാന്റനറിനു പകരക്കാരന്‍, നിലപാട് വ്യക്തമാക്കാതെ ചെന്നൈ

പരിക്കേറ്റ ന്യൂസിലാണ്ട് താരം മിച്ചല്‍ സാന്റനറിനു പകരക്കാരന്റെ കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കഴിഞ്ഞ ജനുവരിയില്‍ നടന്ന ലേലത്തില്‍ 50 ലക്ഷം രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ സാന്റനര്‍ പിന്നീട് പരിക്കേറ്റ് ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാകില്ല എന്ന് അറിയിക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിന്റെ സേവനമില്ലാതെ ഇറങ്ങുന്ന ചെന്നൈയ്ക്ക് സാന്റനര്‍ തങ്ങളുടെ സ്പിന്നര്‍മാരുടെ പട്ടികയിലെ പ്രധാന താരമാകുമെന്ന് വിലയിരുത്തപ്പെട്ടതായിരുന്നു. താരത്തിന്റെ അഭാവത്തില്‍ ഹര്‍ഭജന്‍ സിംഗും ഇമ്രാന്‍ താഹിറുമാകും പ്രധാന സ്പിന്നറുടെ റോളില്‍ പ്രവര്‍ത്തിക്കുക.

രവീന്ദ്ര ജഡേജ, കരണ്‍ ശര്‍മ്മ, സുരേഷ് റെയ്ന എന്നിവരുടെ സാന്നിധ്യമാണ് ചെന്നൈയെ പകരം സ്പിന്നര്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നതാണെന്നാണ് അറിയുന്നത്. ഐപിഎല്‍ ആരംഭിക്കുവാന്‍ ഏതാനും ദിവസങ്ങള്‍ ശേഷിക്കെ പകരം സ്പിന്നറല്ലെങ്കിലും പുതിയ താരത്തെ ടീമിലേക്ക് ചെന്നൈ മാനേജ്മെന്റ് കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ജൂനിയര്‍ ഡാലയയുമായി ചെന്നൈ കരാറിലേര്‍പ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവേഗത കുറഞ്ഞ അര്‍ദ്ധ ശതകവുമായി ഡീന്‍ എല്‍ഗാര്‍
Next articleടോം കുറന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍