ടോസ് ചെന്നൈയ്ക്ക്, ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈയും പ്ലേ ഓഫ് സാധ്യത ഇല്ലാത്ത ഡല്‍ഹിയും ഏറ്റുമുട്ടുന്ന മത്സരം അപ്രസക്തമാണെങ്കിലും ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ചെന്നൈ ലക്ഷ്യം വയ്ക്കുന്നത്. ഒരു മാറ്റമാണ് ചെന്നൈ നിരയിലുള്ളത്. ഡേവിഡ് വില്ലിയ്ക്ക് പകരം ലുംഗിസാനി ഗിഡി ടീമിലെത്തി. അതേ സമയം ഡല്‍ഹി നിരയില്‍ മാക്സ്വെല്ലും അവേശ് ഖാനും തിരികെ ടീമിലേക്ക് എത്തി. ജേസണ്‍ റോയ്, ജൂനിയര്‍ ഡാല എന്നിവരാണ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്.

ചെന്നൈ: ഷെയിന്‍ വാട്സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, എംഎസ് ധോണി, സാം ബില്ലിംഗ്സ്, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ഹര്‍ഭജന്‍ സിംഗ്, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ലുംഗിസാനി ഗിഡി

ഡല്‍ഹി: പൃഥ്വി ഷാ, അഭിഷേക് ശര്‍മ്മ, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ഗ്ലെന്‍ മാക്സ്വെല്‍, വിജയ് ശങ്കര്‍, ഹര്‍ഷല്‍ പട്ടേല്‍, അമിത് മിശ്ര, സന്ദീപ് ലാമിച്ചാനേ, അവേശ് ഖാന്‍, ട്രെന്റ് ബൗള്‍ട്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement