“സെഞ്ച്വറി വേണമെന്നില്ല കളി തീർത്താൽ മതി എന്ന് പടിക്കൽ പറഞ്ഞു, പക്ഷെ താരം സെഞ്ച്വറി അർഹിച്ചിരുന്നു”

20210423 092524

ഇന്നലെ രാജസ്ഥാൻ എതിരായ ആർ സി ബിയുടെ വിജയം മുന്നിൽ നിന്ന് നയിച്ചത് യുവതാരം ദേവ്ദത്ത് പടിക്കൽ ആയിരുന്നു. താരം സെഞ്ച്വറിക്ക് അടുത്ത് എത്തിയപ്പോൾ താനുമായി സംസാരിച്ചു. എന്ന് കോഹ്ലി പറഞ്ഞു. വിജയിക്കാൻ കുറച്ച് റൺസ് മാത്രം മതിയെന്നിരിക്കെ കളി ഫിനിഷ് ചെയ്യാൻ ആണ് പടിക്കൽ പറഞ്ഞത്. എന്നാൽ സെഞ്ച്വറി ആണ് പ്രധാനം എന്ന് താൻ പറഞ്ഞും സെഞ്ച്വറി ഇനിയും വരുമെന്ന് പടിക്കൽ പറഞ്ഞു എങ്കിലും സെഞ്ച്വറി ആയതിനു ശേഷം സംസാരിച്ചാൽ മതിയെന്ന് താൻ പറഞ്ഞു എന്ന് കോഹ്ലി പറഞ്ഞു.

പടിക്കലിന് സെഞ്ച്വറി ആകാൻ വേണ്ടി അവസാനം സിങ്കിളുകൾ എടുത്ത് സ്ട്രൈക്ക് കൈമാറുകയാണ് ക്യാപ്റ്റൻ കോഹ്ലി ചെയ്തത്. പടിക്കൽ ഈ സെഞ്ച്വറി അർഹിക്കുന്നുണ്ട് എന്ന് കോഹ്ലി പറഞ്ഞു. താരത്തിന് എതിരെയുള്ള വിമർശനങ്ങൾക്ക് ഒക്കെ ഉള്ള മറുപടി ആണിത് എന്നും കോഹ്ലി പറഞ്ഞു. പടിക്കൽ 30 കഴിഞ്ഞാൽ പിന്നെ മുന്നോട്ട് പോകുന്നില്ല എന്ന് പലരും പറഞ്ഞിരുന്നു. അവർക്ക് ഇള്ള മറുപടിയാണ് താരം തന്നത്. കോഹ്ലി പറഞ്ഞു.