ഷാര്‍ജ്ജയില്‍ വീണ്ടുമൊരുങ്ങുമോ ഡി വില്ലിയേഴ്സ് വെടിക്കെട്ട്? പഞ്ചാബ് നിരയില്‍ ക്രിസ് ഗെയില്‍

Kohliabd
- Advertisement -

ഷാര്‍ജ്ജ പഴയ ഷാര്‍ജ്ജയല്ല, എന്നാല്‍ ഡി വില്ലിയേഴ്സ് പഴയ ഡി വില്ലിയേഴ്സ് ആണെന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ താരം തെളിയിച്ചിരുന്നു. ഇന്ന് വീണ്ടും എബിഡിയും കോഹ്‍ലിയും ഷാര്‍ജ്ജയില്‍ ഇറങ്ങുമ്പോള്‍ ആദ്യ മത്സരങ്ങളിലെ അപേക്ഷിച്ച് പിച്ച് റണ്‍ സ്കോറിഗിന് പ്രയാസമായി മാറിയിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍മാന്‍ എബിഡി കഴിഞ്ഞ മത്സരത്തില്‍ ടീമിനെ ഒറ്റയ്ക്ക് കരകയറ്റിയത് പോലെ ഇത്തവണ സാധിക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.

ഇന്ന് ഐപിഎലിലെ ഈ സീസണിലെ 31ാം മത്സരത്തിനായി ബാംഗ്ലൂരും പഞ്ചാബും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടിയത് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയാണ്. ടോസ് നേടിയ വിരാട് ബാറ്റിംഗ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിറങ്ങുന്നത്. മൂന്ന് മാറ്റങ്ങളാണ് പഞ്ചാബ് നിരയിലുള്ളത്. ദീപക് ഹൂഡ പഞ്ചാബിനായി തന്റെ അരങ്ങേറ്റം ഇന്നത്തെ മത്സരത്തില്‍ കുറിയ്ക്കും. ക്രിസ് ഗെയില്‍ മടങ്ങി വരുന്നു. മുരുഗന്‍ അശ്വിനും ടീമിലേക്ക് എത്തുന്നു. മന്‍ദീപ് സിംഗ്, പ്രഭ്സിമ്രാന്‍, മുജീബ് എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Washington Sundar, Shivam Dube, Chris Morris, Isuru Udana, Navdeep Saini, Mohammed Siraj, Yuzvendra Chahal

കിംഗ്സ് ഇലവന്‍ പഞ്ചാബ് : Chris Gayle, KL Rahul(w/c), Mayank Agarwal, Nicholas Pooran, Glenn Maxwell, Deepak Hooda, Chris Jordan, Murugan Ashwin, Mohammed Shami, Ravi Bishnoi, Arshdeep Singh

Advertisement