ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങള്‍ ഐപിഎലിന് കളിക്കുമെന്ന് ഉറപ്പുമായി ബോര്‍ഡുകള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിൽ തങ്ങളുടെ താരങ്ങള്‍ കളിക്കുമെന്നറിയിച്ച് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ബോര്‍ഡുകള്‍. സെപ്റ്റംബര്‍ 19 മുതൽ ഒക്ടോബര്‍ 15 വരെയാണ് ഐപിഎലിലെ ബാക്കി മത്സരങ്ങള്‍ യുഎഇയിൽ നടക്കുക.

ഈ രാജ്യങ്ങളുടെ ബോര്‍ഡുകള്‍ ഔദ്യോഗികമായി താരങ്ങളുടെ പങ്കാളിത്തം ഉറപ്പ് നല്‍കിയെന്ന് ബിസിസിഐ ഇന്ന് ഫ്രാഞ്ചൈസികളെ അറിയിക്കുകയായിരുന്നു. ഒക്ടോബറിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനുമായി പരിമിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയ്ക്ക് ഐപിഎൽ താരങ്ങള്‍ കളിക്കില്ലെന്ന് ഇതോടെ ഉറപ്പായി.

ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്സിന്റെ സതീഷ് മേനോനും സമാനമായ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.