ബുമ്ര മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേർന്നു

Jaspritbumrah
Photo: IPL

ഇന്ത്യൻ പേസ് ബൗളർ ബുമ്ര മുംബൈ ഇന്ത്യൻസിന്റെ ബയോ ബബിളിൽ ചേർന്നു. ഇനി താരത്തിന് ക്വാരന്റൈൻ പൂർത്തിയാക്കണം. താരം തന്നെയാണ് ക്വാരന്റൈനിലാണെന്ന വാർത്ത പങ്കുവെച്ചത്. അവസാന കുറച്ചു കാലമായി കളത്തിന് പുറത്തായിരുന്നു ബുമ്ര. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളിലും ഏകദിനത്തിലും ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.

തന്റെ കല്യാണം ആയതിനാൽ ആയിരുന്നു ബുമ്ര ഇന്ത്യൻ ടീമിൽ നിന്ന് ഇടവേള എടുത്തത്. ടെലിവിഷൻ അവതാരക ആയ സഞ്ജന ഗണേഷനെ ആയിരുന്നു ബുമ്ര വിവാഹം കഴിച്ചത്. ബുമ്ര പെട്ടെന്ന്‌ തന്നെ മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന‌‌ വിശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ് ആരാധകർ.